നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലെന്ന പ്രഖ്യാപനത്തോടെ ഇടതുപക്ഷ BJP സംഖ്യമുന്നണിയുടെ ആദ്യ തെരുഞ്ഞെടുപ്പാണണ് നിലമ്പൂരില്‍ നടക്കുന്നതെന്ന് മുന്‍ കെ.പി സി സി പ്രസിഡന്റ് കെ. മുരളിധരന്‍ ആരോപിച്ചു.

മോദിയും പിണറായിയും സുഹൃത്തുക്കളാണ് അഴിമതി നടത്താന്‍ അവര്‍ ഒറ്റക്കെട്ടാണ്. എന്നാല്‍ ഈ രണ്ട് ജനവിരുദ്ദ ഭരണത്തിനും ജനങ്ങള്‍ എതിരാണ്. ജനവിരുദ്ദ സര്‍ക്കാറുകള്‍ ക്കെതിരെ നിലമ്പൂരില്‍ വിധിയെഴുത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ഡി.സി സി വൈസ് പ്രസിഡന്റും കുന്ദമംഗലം ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററും കേരളത്തിലെ അറിയപ്പെടുന്ന സഹകാരിയുമായിരുന്ന എന്‍ പത്മനാഭന്‍ മാസ്റ്ററുടെ മുന്നാമത് ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനവും
നെഹ്‌റുവിയന്‍ രാഷ്ട്രീയ ഫിലോസഫിയും ഇന്ത്യ രാജ്യവും
പ്രഭാഷണ പരമ്പരയുടെ ഉല്‍ഘാടനവും എന്‍ പത്മനാഭന്‍ മാസ്റ്റര്‍ വിദ്യാഭ്യാസ എന്റോമന്റ് വിതരണവും
കുന്ദമംഗലം വ്യാപാര ഭവനില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളിധന്‍. അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.സി അബു ആദ്യക്ഷത വഹിച്ചു.

കുന്ദമംഗലം ‘പയിമ്പ്ര ഹൈസ്‌ക്കുളിലെ പത്ത് വിദ്യാര്‍ത്ഥികള്‍ ക്ക് ചടങ്ങില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ചടങ്ങില്‍ മുരളിധരന്‍ വിതരണം ചെയ്തു. കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യന്‍
അനുസ്മരണ പ്രസംഗം നടത്തി. പത്മനാഭന്‍ മാഷിന്റെ മകന്‍ എന്‍ ബാലകൃഷ്ണന്‍ സഹോദരന്‍ ബാലകൃഷ്ണന്‍
മുന്‍ കെ പിസി സി മെമ്പര്‍ പി മൊയ്തിന്‍മാസ്റ്റര്‍ DCC ഭാരവാഹികളായ പി.എം അബ്ദുറഹിമാന്‍ , വിനോദ് പടനിലം , എം ധനീഷ്‌ലാല്‍ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു നെല്ലുളി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ റിയാസ് കെ’ സി വി സംജിത്ത് പി.കെ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സമിതി ജന: കണ്‍വീനര്‍ അബ്ദുറഹിമാന്‍ ഇടക്കുനി സ്വാഗതവും ട്രഷര്‍ എം.പി കേളുക്കുട്ടി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *