കോഴിക്കോട് ചെലവൂർ വളവിൽ നിയന്ത്രണം വിട്ട കാർ പറമ്പിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 6 :15 നാണ് അപകടം നടന്നത് . യാത്രക്കാരായ നാല് പേരിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അജ്നാസ് , സുഹൈൽ, ഷഹനാസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ഡ്രൈവർ ഉറങ്ങിപോയതാണെന്നാണ് സംശയം. അപകടം കണ്ട നാട്ടുകാർ ഓടിയെത്തി കാറിലുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. കുന്ദമംഗലത്ത് നിന്ന് വെള്ളിമാട് കുന്നിലേക്ക് തിരിച്ചുപോകുകയായിരുന്ന ഫയർ ഫോഴ്സ് സംഘവും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.
