കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജനെതിരെ വീണ്ടും പാര്‍ട്ടി മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. ഒഞ്ചിയവും – എടയന്നൂരും ഉള്‍പ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം അത് നട്ടെല്ല് നിവര്‍ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയില്‍ നിന്ന് ആയാലും. വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ലെന്നും മനു തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മനു തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ശ്രി. പി.ജയരാജനെ അദ്ദേഹത്തിന്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ എആ പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളി- ഭീഷണിയുമായി വന്നത് ക്വട്ടേഷന്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ മാഫിയ സംഘത്തിന്റെ തലവന്‍മാര്‍ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല.

കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാന്‍ അധികം സമയം വേണ്ട എന്ന ഭീഷണിയില്‍ നിന്നും…അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന്- പറയണ്ട ബാധ്യത CPIMന്റെ നേതൃത്വത്തിനാണ് അതവര്‍ പറയട്ടെ.

കൊലവിളി നടത്തിയ സംഘതലവന്‍മാരോട്

നിങ്ങള്‍ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആര്‍ക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട് ‘

കൂടുതല്‍ പറയിപ്പിക്കരുത് ..

ഒഞ്ചിയവും – എടയന്നൂരും ഉള്‍പ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല

വൈകൃതമായിരുന്നു.

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം അത്

നട്ടെല്ല് നിവര്‍ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയില്‍ നിന്ന് ആയാലും

ആരാന്റെ കണ്ണീരും സ്വപ്നവും

തകര്‍ത്ത് കിട്ടുന്ന സന്തോഷത്ത്തിലൊ ക്വട്ടേഷന്‍ മാഫിയ സ്വര്‍ണ്ണപ്പണത്തിന്റെ തിളക്കത്തിലൊ..ഡിവൈന്‍ കമ്മ്യൂണിസ്റ്റ് ഫാന്‍സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത് അറിയണമെന്നില്ല ..

കൊല്ലാനാവും.. പക്ഷെ നാളെയുടെ

നാവുകള്‍

നിശബ്ദമായിരിക്കില്ല

അതുകൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളെ….

Leave a Reply

Your email address will not be published. Required fields are marked *