പുരുഷ വിഭാഗം ഹോക്കി ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. സ്പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട് വന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു.മലയാളി താരം ശ്രീജേഷ് മികച്ച പ്രകടനം നടത്തി. സ്പെയിന്‍ നിരവധി തവണ സ്കോറു ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധ നിരയെ മറികടക്കാനായില്ല.

ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് നിരാശ. 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തില്‍ ഇന്ത്യ പുറത്ത്. മനു ഭാക്കര്‍ – സൗരഭ് ചൗദരി സഖ്യം യോഗ്യതാ റൗണ്ട് രണ്ടില്‍ ഏഴാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. നേടിയ സ്കോര്‍ 380.

ആദ്യ ഘട്ടത്തിൽ ഇരുവരും ആധിപത്യം സ്ഥാപിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രണ്ടാമത്തേതിൽ മനുവിന്റെ ലക്ഷ്യം തുടര്‍ച്ചയായി മൂന്ന് തവണം എട്ടിലായത് തിരിച്ചടിയായി.

ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള ഇനമായിരുന്നു 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് ഇവന്റ്. സൗരഭ് ചൗദരി മികവ് പുലര്‍ത്തിയപ്പോള്‍, മനു ഭാക്കറിന് തന്റെ നിലവാരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *