എക്സൈസ് കമ്മീഷണറായിരുന്ന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മഹിപാല്‍ യാദവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

സ്തുത്യര്‍ഹമായ തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും പുലര്‍ത്തിയ ഉദ്യോഗസ്ഥനായിരുന്നു മഹിപാല്‍ യാദവ്.

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. തന്റെ ആത്മാര്‍ത്ഥയിലൂടെയും നേതൃപാടവത്തിലൂടെയും എന്നും അനുകരണീയ മാതൃകയായി അദ്ദേഹം നിലകൊണ്ടു. മഹിപാല്‍ യാദവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ഉറ്റവരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *