കോഴിക്കോട് നടക്കാവിൽ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ജീവനക്കാരെ മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്്തു.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നടക്കാവിലുള്ള ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസിലേക്ക് ഒരുകൂട്ടം ഹര്‍ത്താല്‍ അനുകൂലികള്‍ പതാകയുമായി എത്തുകയായിരുന്നു. ഇവര്‍ സ്ഥാപനം അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഇരുകൂട്ടരും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതേസമയം തിരുവനന്തപുരം അയണിമൂട്ടിൽ പമ്പ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി. ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം. പമ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് വനിത ജീവനക്കാരെയടക്കം ആക്രമിക്കുകയായിരുന്നു എന്ന് പമ്പ് മാനേജർ ഹരിപ്രകാശ് പറഞ്ഞു. നരുവാമൂട് പൊലീസിൽ ഹരിപ്രകാശ് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *