ചെന്നൈ: ഓൺലൈൻ വായ്പ ആപ്പുകളിൽ ചെന്ന് ആളുകൾ കെണിയിലായ വാർത്തകൾ ഈയിടെ നിരവധിയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ പ്രമുഖ തമിഴ്–തെലുങ്ക് നടി ലക്ഷ്മി വാസുദേവനും ഓൺലൈൻ വായ്പ ആപ്പുകളുടെ കെണിയിൽപ്പെട്ടിരിക്കുകയാണ്. പണവും മാനവും പോയെന്നു കരഞ്ഞുപറഞ്ഞ് നടി വീഡിയോയുമായി രംഗത്തെത്തി. ഫിഷിങ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവർക്ക് അയച്ചെന്നും നടി വെളിപ്പെടുത്തി.

തമിഴ് സീരിയലകളിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് ലക്ഷ്മി വാസുദേവൻ. സീരിയലുകൾക്കു പുറമെ നിരവധി തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാം റീലുകൾ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്. ലക്ഷ്മി പറയുന്നത് ഇങ്ങനെ:

‘‘അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ വായ്പ ആപ് ഡൗൺലോഡായി. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ വായ്പ ആപ് ഡൗൺലോഡായി. പിന്നാലെ ഫോൺ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങൾ ലഭിച്ചതോടെയാണു തട്ടിപ്പിനിരയായെന്നു മനസ്സിലായത്. ദിവസങ്ങൾ പിന്നിട്ടതോടെ ഭീഷണിയായി. മോർഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ മാതാപിതാക്കളടക്കം വാട്സാപ് കോൺടാക്ടിലുള്ള മുഴുവൻ പേർക്കും മോർഫ് ചെയ്ത ഫോട്ടോകൾ അയച്ചു.’’– പൊട്ടിക്കരഞ്ഞ് ലക്ഷ്മി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *