പെരിന്തൽമണ്ണ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിൽ സിപിഐഎം ബാനർ. സിപിഐഎം ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് എന്നാണ് ബാനറിലുള്ളത്. ബാനർ സ്ഥാപിച്ച കെട്ടിടത്തിന് മുന്നിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബാനറിന് മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം രംഗത്തെത്തി. ബാനറിന്റെ ചിത്രം പങ്കുവെച്ച വി ടി ബൽറാം, ‘കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസുമായി ജനങ്ങൾ’ എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്. മലപ്പുറം ജില്ലയിലാണ് ഇന്ന് ഭാരത് ജോഡോ യാത്രയുടെ പര്യടനം. രാവിലെ പുലാമന്തോൾ ജംഗ്ഷനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് ഏഴിന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്‌ക്കൂളിലാണ് രാത്രി വിശ്രമം.

Leave a Reply

Your email address will not be published. Required fields are marked *