വയനാട്: ഫുട്ബോൾ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാർഥി കോയമ്പത്തൂരിൽ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാൽ സ്വദേശി അബ്ദുള്ള – ആമിന ദമ്പതികളുടെ മകൻ റാഷിദ് (21) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ് സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ റാഷിദ് കുഴഞ്ഞുവീണത്. റാഷിദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്ത് വരികയായിരുന്നു.

പ്രൊഫഷണൽ ഫുട്ബോൾ താരമായ റാഷിദിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഫുട്ബോൾ പരിശീലകൻ, റഫറി എന്നിവയിൽ ദേശീയ അംഗീകാരം ലഭിച്ചിരുന്നത്. വയനാട്ടിൽ ബാബാ വൈത്തിരി, കോളിച്ചാൽ ക്ലബ് എന്നിവയിൽ അംഗമാണ് റാഷിദ്. മൃതദേഹം വൈകുന്നേരത്തോടെ വൈത്തിരിയിലെ വീട്ടിലേക്ക് കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *