നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് പണിമുടക്കായതിനാൽ ഇന്ന് പ്രവൃത്തിദിനം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കി. എടിഎമ്മുകളിൽ പണം ഉറപ്പാക്കുമെന്ന് ബാങ്കുകൾ. പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ മുടങ്ങില്ല.

ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യുഎഫ്ബിയു) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ത്രിദിന പണിമുടക്കിന് യുഎഫ്ബിയു ആഹ്വാനം ചെയ്തത്. സെപ്റ്റംബർ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *