എസ് എസ് എൽ സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം നിഷേധിക്കുന്ന സർക്കാറിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാട് വിദ്യാർത്ഥികളോട് ഉള്ള വെല്ലുവിളിയാണെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമർ
പഠിച്ച് ജയിച്ചവർക്ക് തുടർപഠനം സാധ്യമാക്കണം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്
രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ല കമ്മറ്റി നടത്തിയ ഡി ഡി ഇ ഓഫീസ് ധർർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അടക്കം ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ തുടർ പഠനത്തിന് അവസരമില്ലാതെ മാനസിക സമ്മർദ്ദത്തിലാണ്
ഈ പ്രതിസന്ധിക്ക് കാരണക്കാരനായ വിദ്യാഭ്യാസ മന്ത്രി തികഞ്ഞ പരാജയമാണെന്നും പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു
രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കീണറമ്പത്ത് അധ്യക്ഷം വഹിച്ചു ,
സംസ്ഥാന ജനറൽ സെക്രട്ടി ചോലക്കര മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പേരാമ്പ്ര യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ ശശീധരൻ പുലരി മിഥുൻ ഫിറോസ് ഖാൻ നൗഷാദ് എന്നിവർ സംസാരിച്ചു
