കോഴിക്കോട് മീഞ്ചന്തയിൽ ബൈക്കിൽ ബസ്സിനു മുമ്പിൽ യുവാവിന്റെ അഭ്യാസ പ്രകടനം. കഴിഞ്ഞ ദിവസം വൈകീട്ടാണ് മദ്യ ലഹരിയിലായ യുവാവ് നടുറോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയത്.പല തവണ ബസ് ഹോൺ അടിച്ചിട്ടും ഇയാൾ റോഡിൽ നിന്ന് മാറാനോ ബസ്സിന് സൈഡ് കൊടുക്കാനോ തയ്യാറായില്ല. പിന്നീട് ഏറെ ദൂരം പിന്നിട്ടപ്പോളാണ് യുവാവ് വഴി മാറിയത്. ബസ്സിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ
കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പോലീസ് കേസെടുത്തു.. അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് കേസ് എടുത്തത് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *