ഹൈസ്കൂൾ വിഭാഗം പ്രവർത്തി പരിചയമേളയിൽ ചാമ്പ്യന്മാരായ മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂൾ ടീം
കുന്ദമംഗലത്ത് നടന്ന കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്ര മേളയിൽ 1091 പോയൻ്റ് നേടി കോഴിക്കോട് സിറ്റി ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി
1082പോയൻ്റ് നേടിമുക്കം ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര മേളയിൽ 108 പോയൻ്റ് നേടി
പേരാമ്പ്ര ഉപജില്ല ഒന്നാം സ്ഥാനവും 105 പോയൻ്റ് നേടി തോടന്നൂർ ഉപജില്ല രണ്ടാം സ്ഥാനവും നേടി. സാമൂഹ്യ ശാസ്ത്ര മേളയിൽ
116 പോയൻ്റ് നേടി തോടന്നൂർ ഉപജില്ല ഒന്നാം സ്ഥാനവും 111 പോയൻ്റ് നേടി മേലടി ഉപജില്ല രണ്ടാം സ്ഥാനവും നേടി. ഗണിത ശാത്ര മേളയിൽ 239 പോയൻ്റ് നേടി തോടന്നൂർ ഉപജില്ല ഒന്നാം സ്ഥാനവും
227 പോയൻ്റ് നേടി ചോമ്പാല ഉപജില്ല രണ്ടാം സ്ഥാനവും നേടി. പ്രവർത്തി പരിചയ മേളയിൽ
596 പോയൻ്റ് നേടി കോഴിക്കോട് സിറ്റി ഉപജില്ല ഒന്നാം സ്ഥാനവും 596 പോയൻ്റ് നേടി മുക്കം ഉപജില്ല രണ്ടാം സ്ഥാനവും നേടി. ഐ ടി മേളയിൽ 97 പോയൻ്റ് നേടി മുക്കം ഉപജില്ല ഒന്നാം സ്ഥാനവും 91 പോയൻ്റ് നേടി വടകര ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി.എം.ഷറഫുന്നിസ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ പ്രവീൺ സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷിയോലാൽ, എൻ.അബൂബക്കർ, മൂസക്കോയ മാവിളി, അബ്ദുൾ നാസർ, ഷെമീം, കെ.പി. ഫൈസൽ, പി.ടി.ബി നോജ്, മുഹമ്മദ് റഷീദ്, എൻ.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.