തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ വൈരുദ്ധ്യമില്ലെന്ന് മന്ത്രി കെ. രാജന്‍. എന്താണ് സംഭവിച്ചതെന്ന് ത്രിതല അന്വേഷണം നടക്കുകയാണ്. അന്വേഷണ ഫലം വരട്ടെ. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ മറ്റു പ്രതികരണങ്ങള്‍ക്കില്ല. മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇപ്പോള്‍ പറഞ്ഞതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകും എന്ന് കരുതുന്നില്ല. വിവാദത്തില്‍ സി.പി.ഐയുടെയും തന്റെയും നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *