ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സൂര്യ. തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നും കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന വേളയിൽ സൂര്യ പറഞ്ഞു.
വിജയ്‌യെ കുറിച്ച് പറഞ്ഞ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സൂര്യയുടെ പ്രസംഗത്തിലെ ഈ ഭാഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തമിഴ്‌നാട് വില്ലുപുരത്ത് 85 ഏക്കർ സ്ഥലത്ത് ഇന്നാണ് വിജയുടെ പുതിയ പാർട്ടിയുടെ പൊതു സമ്മേളനം നടക്കുന്നത്

തനിക്ക് ലയോള കോളേജിൽ പഠിക്കുമ്പോൾ, ഒരു ജൂനിയർ ഉണ്ടായിരുന്നു, ഞാൻ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകൾ. ഒരു വലിയ പാരമ്പര്യത്തിൽ നിന്ന് വന്നെന്ന് ഒരിക്കലും കാണിക്കാറില്ല. എപ്പോൾ വേണമെങ്കിലും നമുക്ക് പോയി സംസാരിക്കാം. ഇനി മറ്റൊരു സുഹൃത്തുണ്ട് തനിക്ക്. അദ്ദേഹം പുതിയ വഴിയിൽ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ വരവും നല്ലവരവായി മാറട്ടെ എന്നുമായിരുന്നു താരത്തിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *