103 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി രണ്ടു പേര് പാണ്ടിക്കാട് പോലീസിന്റെ പിടിയില്‍.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ് (41), പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ (29) എന്നിവരാണ് കാര്‍ സഹിതം പാണ്ടിക്കാട് സി.ഐ.റഫീഖ് ,എസ്.ഐ. അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഉമ്മര്‍ഫറൂഖിന്റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിലായിരുന്നു പരിശോധന .വധശ്രമക്കേസുള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും ലഹരിക്കടത്ത് കേസുകളിലും പ്രതിയായ ഉമ്മര്‍ഫറൂഖ് മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പാലക്കാട് ,മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ,ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ കടത്തുന്ന മുഖ്യകണ്ണിയാണ് ഉമ്മര്‍ഫറൂഖ് .സംഘത്തിലെ സ്ത്രീകളുള്‍പ്പടെയുള്ള മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍,സി.ഐ.റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
