ഓൾ കേരള നൃത്ത നാടക അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനവും ,കുടുംബ സംഗമവും കുന്ദമംഗലം കെ പി ചോയി മെമ്മോറിയൽ ഹാളിൽ നടന്നു. സ്വാഗതസംഘം കൺവീനർ എംപിപി രാജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, ജില്ല പ്രസിഡണ്ട് എൻ എം ശശിധരൻഅദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എം.സജിത്ത് കുമാർ റിപ്പോർട്ടർ അവതരിപ്പിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടന ജനറൽ സെക്രട്ടറി അജിത് പെരിങ്ങമല മുഖ്യപ്രഭാഷണം നടത്തി. കെപി വസന്തരാജ്, പ്രവീൺ ഹരിശ്രീ, സി എസ് രാധാകൃഷ്ണൻ ,സുധർമ പ്രഭകുമാർ, പ്രദീപ് കുമാർ സായി ജ്യോതി, അനീഷ് നാട്യാലയ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *