ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ഓർഡിനൻസിനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനാവശ്യ തിടുക്കം കാണിക്കുന്നതെന്തിനാണെന്നും ലോകായുക്ത നിയമത്തിലെ വകുപ്പ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നുണ്ടെങ്കില്‍ നിയമം ഭേദഗതി ചെയ്യുകയല്ല വേണ്ടതെന്നും കാനംപറഞ്ഞു. . കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ദേശാഭിമാനി ലേഖനത്തിലൂടെ കോടിയേരി അടിവരയിട്ടത്. ഓര്‍ഡിനന്‍സ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം എന്ന തലക്കെട്ടിലുള്ള ലേഖനമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്