കൊച്ചി: എറണാകുളം കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി രത്‍നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാതി തോട്ടത്തിൽ വെച്ചാണ് പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത്. ഇന്നലെ ഇയാൾ ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം മറനീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *