കുന്ദമംഗലം വരട്ടിയാക്ക് നമ്പിടി പറമ്പത്ത് അയ്യൂബ് വീണ്ടും മനുഷ്യസ്നേഹത്തി​ൻ്റെ മാതൃകയാവുകയാണ്​. പിതാവ് കുട്ടി ഹസ്സൻ ഹാജിയുടെ ഓർമ്മക്കായി ഒമ്പത് നിർധനർക്ക്​ സൗജന്യമായി രണ്ടാമതും ഭൂമി നൽകാനാണ്​ പ്രവാസിയായ അദ്ദേഹത്തി​ൻ്റെ തീരുമാനം. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പണിക്കരങ്ങാടിയിലെ സ്വന്തം സ്ഥലമാണ് അർഹരായവർക്ക് വീടുവെക്കാൻ സൗജന്യമായി കൈമാറുന്നത്.

മുമ്പ്​ പത്ത് പേർക്ക് വീട് നിർമിക്കാൻ ഭൂമി നൽകി അയ്യൂബ് മാതൃകയായിരുന്നു. അന്നത്തെ പോലെ ഇത്തവണവയും ഒരേയൊരു നിബന്ധനയേ അദ്ദേഹത്തിനുള്ളൂ. അപേക്ഷിക്കുന്നവർ വാടകവീട്ടിൽ താമസിക്കുന്നവരോ സ്വന്തമായി ഭൂമിയില്ലാത്തവരോ ആയിരിക്കണം.

ജാതി, മത, രാഷ്ട്രീയ വിവേചനങ്ങളില്ലാതെയാണ്​ അർഹരായവർക്ക്​ കഴിഞ്ഞ തവണ ഭൂമി കൈമാറിയത്. ഇത്തവണയും അതേ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞടുക്കുക. അപേക്ഷകൾ നൽകേണ്ട കാലാവധി2026 മാർച്ച് 15 വരെയാണ് വാട്ട്സാപ് വഴിയോ നേരിട്ടോ സമർപ്പിക്കാവുന്നതാണ് അപേക്ഷകർ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയുള്ളവരായിരിക്കണം പാവപ്പെട്ടവരുടെ ദുരിതങ്ങൾ സ്വന്തം പ്രശ്നങ്ങളായി കണ്ടറിയണമെന്ന ചിന്തയാണ്​ ഇത്തരം പ്രവർത്തനങ്ങൾക്ക്​ തന്നെ പ്രേരിപ്പിക്കുന്നതെന്ന്​ ​ അദ്ദേഹം ‘ജനശബ്ദം ന്യൂസി’നോട് പറഞ്ഞു .

ഭാര്യയും മക്കളും ഈ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നത്​ വലിയ കരുത്താണ്. അയ്യൂബിൻ്റെപ്രവർത്തനം നിരവധി നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയായി മാറും..അയ്യുബ് എൻ.പി നമ്പിടിപറമ്പത്ത്: വരട്ടിയാക്ക് കുന്ദമംഗലം പോസ്റ്റ് പിൻ 67 35 71 വാട്ട്സാപ്പ് (9645543906)

Leave a Reply

Your email address will not be published. Required fields are marked *