പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. തഞ്ചാവൂരിൽ നിന്ന് എത്തിയ 67 പേരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി ബസിൽ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്.

ബസ് വളവ് തിരിഞ്ഞുവരുമ്പോള്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമെത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *