ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടക്കം മുതല്‍ തന്നെ അടിയും ബഹളവുമൊക്കെയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിവിധ തലങ്ങളില്‍ നിന്നുള്ള വ്യത്യസ്തരായ മത്സരാർത്ഥികളെ കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ സീസണും.
മത്സരാർത്ഥികള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് സംവിധായകന്‍ അഖില്‍ മാരാർ. താരത്തിനായി പുറത്ത് ആരാധക കുട്ടായ്മയൊക്കെ വളർന്ന് കഴിഞ്ഞു. അതേസമയം തന്നെയാണ്, അഖില്‍ മാരാർ നേരത്തെ ബിഗ് ബോസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സജീവ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
‘ബിഗ് ബോസ് പോലെ ഇതുപോലെപുച്ഛമുള്ള ഒരു പരിപാടി വേറെയില്ല. അഞ്ച് മിനുട്ട് ഈ പരിപാടി തികച്ച് കണ്ടിട്ടില്ല. അതിലേക്ക് എനിക്ക് താല്‍പര്യമില്ല. ഒരു പക്ഷെ വിളിച്ചാല്‍ പോണമെന്നാണ് ജോജു ചേട്ടന്‍ ഉള്‍പ്പടെയുള്ളവർ പറയുന്നത്. ഇതൊന്നും ഒന്നുമല്ലെന്ന് കാണിച്ച് കൊടുക്കണമെന്നുമുണ്ട്. അതിലും ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിച്ച് നാല് പേരെ കൂട്ടുന്നതല്ലേ. ഭ്രാന്താണെന്ന് പറയുമെങ്കില്‍ കാണാന്‍ ആളുണ്ടാവും’- എന്നായിരുന്നു അഖില്‍ മരാർ പറഞ്ഞത്. ഈ സംഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചർച്ച ചെയ്യുന്നത്.