ഇന്‍ഡോര്‍: മധ്യപ്രദേശ് ഇന്‍ഡോര്‍ ജില്ലയിലെ ഗ്രാമത്തില്‍ 30കാരിയെ വസ്ത്രമുരിഞ്ഞ ശേഷം തെരുവിലൂടെ നടത്തിച്ചു. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗൗതംപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബച്ചോറ ഗ്രാമത്തില്‍ വെച്ച് തിങ്കളാഴ്ച നാല് സ്ത്രീകള്‍ യുവതിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും പൊതുസ്ഥലത്ത് നഗ്‌നയാക്കി അപമാനിക്കുകയും ചെയ്തുവെന്ന് പൊലീസ് സൂപ്രണ്ട് (റൂറല്‍) സുനില്‍ മേത്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *