തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പങ്കെടുത്ത 70 റാലികളും റോഡ് ഷോകളിൽ നിന്ന് ലഭിച്ചത് സ്നേഹത്തിന്റെയും പിന്തുണയുടേയും സൂചനകളാണെന്നും പ്രധാനമന്ത്രി. 400 സീറ്റുകളിൽ അധികം നേടുമെന്ന ഉറപ്പാണ് വിവിധ മണ്ഡലങ്ങളിലെ പ്രചാരണ വേളയിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. മികച്ച ഒരു നാളേയ്ക്കായി ആളുകൾ തങ്ങളിൽ പ്രതീക്ഷ വയ്ക്കുന്നതായാണ് വ്യക്തമാവുന്നത്.ബിജെപിയെന്നാൽ വികസനത്തിന്റെ വേണ്ടിയാണെന്ന് ജനം മനസിലാക്കി കഴിഞ്ഞു. രാജ്യത്തെ എസ് സി, എസ്ടി, ഒബിസി വിഭാഗതതിന്റെ അവകാശങ്ങൾ സംരക്ഷിക്കാനാണ് നാനൂറ് സീറ്റിലേറെയുള്ള വിജയം ഉദ്ദേശിക്കാനുള്ള കാരണം. സംവരണവും അവകാശങ്ങളും പിടിച്ചെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന് തടയിടാനും വൻ ഭൂരിപക്ഷം കൊണ്ട് സാധിക്കുമെന്നും പ്രധാനമന്ത്രി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദമാക്കി. ദക്ഷിണേന്ത്യയിൽ ഇടം നൽകാൻ ആളുകൾ മനസ് കാണിക്കുന്നതായാണ് മനസിലാവുന്നത്.പ്രാദേശിക പാർട്ടികളും കോൺഗ്രസും മാത്രമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഭരിച്ചിട്ടുള്ളത്. അഴിമതിയും സ്വജന പക്ഷപാതവും വോട്ട് ബാങ്ക് രാഷ്ട്രീയവും മാത്രമാണ് ജനത്തിന് ഇതുവരെ അനുഭവിക്കാൻ സാധിച്ചിട്ടുള്ളത്. ഇതുകൊണ്ട് തന്നെ പ്രാദേശിക പാർട്ടികളേയും കോൺഗ്രസിനേയും ജനം മടുത്തു കഴിഞ്ഞിരിക്കുന്നു. ബിജെപിയെ പ്രതീക്ഷയുടെ വെളിച്ചം നൽകുന്ന ബദലായാണ് ജനം നോക്കി കാണുന്നത്. ഇത്തവണ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറും. ദക്ഷിണേന്ത്യയേക്കുറിച്ചുള്ള പല ധാരണകളും ഇക്കുറി തെറ്റുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *