കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡുകൾ. ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിലാണ് നഗരത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ നീക്കം നടക്കില്ലെന്നാണ് ഫ്ലെക്സിലെ പ്രധാന ആരോപണം. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം പുകയുന്നതിനിടെയാണ് ഈ പരസ്യ പ്രതിഷേധം.

അതേസമയം, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ ഇടപെടാനില്ലെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും ഘടകകക്ഷികൾ അതിൽ പക്ഷം പിടിക്കുന്നത് ഉചിതമല്ലെന്നും കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി അഭിപ്രായം ചോദിച്ചാൽ മാത്രം പ്രതികരിക്കാമെന്നും, ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *