ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടിലേറെ ജയില്‍വാസം അനുഭവിച്ച എ ജി പേരറിവാളന്‍ അഭിഭാഷകനായി എൻ‍റോൾ ചെയ്തു. തിങ്കളാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങിലായിരുന്നു എൻ‍റോൾമെന്റ്.

2022 മെയ് 18 നാണ് സുപ്രീം കോടതി പേരറിവാളനെ ജയില്‍മോചിതനാക്കിയത്. ശേഷം കര്‍ണാടകയിലെ ഒരു സ്വകാര്യ ലോ കോളേജില്‍ ചേര്‍ന്ന് നിയമപഠനം പൂര്‍ത്തിയാക്കി. തമിഴ്നാട്-പുതുച്ചേരി ബാര്‍ കൗണ്‍സില്‍ മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു എൻ‍റോൾമെന്റ് ചടങ്ങുകള്‍.

Leave a Reply

Your email address will not be published. Required fields are marked *