പച്ചടി∙ നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതി സജി പിടിയിലായി. സജിയുടെ വീടിന്റെ സമീപത്ത് നിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറതിലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഡ്രോണും മറ്റും ഉപയോഗിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് പരിശോധന തുടങ്ങിയതോടെ സജി താഴേയ്ക്ക് ഇറങ്ങി വരുകയായിരുന്നു. ഇവിടെ വച്ചാണ് സജിയെ പൊലീസ് പിടികൂടിയത്.

സജിയുടെ മാതാവ് മേരി (70) സഹോദരന്‍ റെജി (48) എന്നിവരുടെ മൃതദേഹമാണേ കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *