തിരുവമ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരന് പരിക്കേറ്റു. തിരുവമ്പാടി ചേപ്പിലങ്ങോട് സ്വദേശി സനൂപിന്റെ മകന്‍ അദ്‌നാന് (12) ആണ് പരിക്കേറ്റത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. ടൗണില്‍നിന്നു സാധനം വാങ്ങി സൈക്കിളില്‍ വീട്ടിലേക്കു വരുമ്പോഴാണ് റോഡില്‍വച്ച് കാട്ടുപന്നി ആക്രമിച്ചത്.

അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാര്‍ വീട്ടുവളപ്പില്‍ പൂട്ടിയിട്ട കാട്ടുപന്നിയെ പിന്നീട് വെടിവച്ചു കൊന്നു. സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ വെടിവച്ചു കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *