സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല എന്ന് നടൻ ഇന്ദ്രൻസ്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനെ തിരഞ്ഞെടുത്തതില്‍ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. ഹോമിലെ പ്രകടത്തിന് നടന്‍ ഇന്ദ്രന്‍സിനെ പരിഗണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഹോമിന് അംഗീകാരം കിട്ടുമെന്ന് കരുതിയിരുന്നു. അത് നാട്ടുകാർ മുഴുവൻ പറഞ്ഞു കൊതിപ്പിച്ചതാ. ഒരുപാട് കൂട്ടുകാർ പറഞ്ഞിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിരുന്നു. അതിൽ ചെറിയ വിഷമമുണ്ട്. എനിക്ക് തോന്നുന്നത് ഹോം ജൂറി കണ്ടു കാണില്ല, കാണാൻ അവസരം ഉണ്ടാക്കി കാണില്ല’ ‘ഹോം’. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, ഇന്ദ്രൻസ് പറഞ്ഞു.

‘ബലാല്‍സംഗ കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു പ്രതി ചേര്‍ക്കപ്പെട്ടത് ഹോം സിനിമ തഴയപ്പെടാന്‍ കാരണമായോ എന്ന ചോദ്യത്തിന് ഒരു കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ എല്ലാവരെയും പിടിച്ചുകൊണ്ടുപോവുമോ എന്ന് ഇന്ദ്രൻസ് ചോദിച്ചു.
അതേസമയം ഹോം എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞു . ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. മികച്ച നടിയായി മഞ്ജു പിള്ളയെ പരിഗണിക്കാത്തതിലും ജൂറിയെ കുറ്റപ്പെടുത്തുന്നുണ്ട്.
വിവാദങ്ങള്‍ക്കില്ലെന്നും, എന്നിരുന്നാലും ഹോം സിനിമയെ പരിഗണിക്കാത്തതില്‍ വിഷമമുണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞു. പത്താം ക്ലാസില്‍ മാര്‍ക്ക് കുറമ്പോള്‍ തോന്നുന്ന ഒരു സങ്കടമില്ലേ, അതുപോലെ. വ്യക്തിപരമായ പുരസ്‌കാരങ്ങളെക്കുറിച്ചല്ല പറയുന്നത്. സിനിമയെക്കുറിച്ച് മാത്രമാണ് എന്റെ വിഷമം. അത്രയുമേറെ ചര്‍ച്ച ചെയ്യപ്പെട്ട, ജനങ്ങള്‍ സ്‌നേഹിച്ച ഒരു സിനിമയായിരുന്നു ഇത്. ഒരു വിഭാഗത്തിലും സിനിമയെ പുരസ്‌കാരത്തിന് പരിഗണിച്ചില്ല എന്ന് പറയുമ്പോള്‍ കാരണം എന്തെന്ന് മനസ്സിലാകുന്നില്ല- മഞ്ജു പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *