ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *