കര്‍ണാടകയിലെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 11നായിരുന്നു സത്യപ്രതിജ്ഞ.

കര്‍ണാടകയിലെ 23-ാമത് മുഖ്യമന്ത്രിയാണു ബസവരാജ് ബൊമ്മെ. രാവിലെ ക്ഷേത്രസന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി ബിജെപി അനുയായികള്‍ രാജ്ഭവന് പുറത്ത് തടിച്ചുകൂടി.ഇന്നലെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ബിജെപി നിയമസഭാ യോഗത്തെത്തുടര്‍ന്നാണ്, അറുപത്തി ഒന്നുകാരനായ ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന ബസവരാജ് ബൊമ്മെ ലിംഗായത് സമുദായത്തില്‍നിന്നുള്ള ആളാണ്.

കർണാടക ആഭ്യന്തര മന്ത്രിയായിരുന്ന ബൊമ്മെ കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച എസ്ആർ ബൊമ്മെയുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *