പഠിക്കാത്തതിന് തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് ക്രൂരമർദ്ദനം;പിതാവ് കസ്റ്റഡിയിൽ

0

എറണാകുളം കൊച്ചി തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് ക്രൂരമർദ്ദനം.പഠിക്കുന്നില്ല എന്നാരോപിച്ച് പിതാവാണ് മർദ്ദിച്ചത്.സംഭവത്തിൽ കുട്ടിയുടെ പിതാവ് സേവിയർ റോജനെ പോലീസ് അറസ്റ്റ് ചെയ്തു.

നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ ചൂരൽ കൊണ്ട് അടിയേറ്റ പാടുകള്‍ ആണ്. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി.

ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. വിദേശത്തേക്ക് പോകാന്‍ നീക്കം നടത്തിയിരുന്ന സേവ്യർ കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് മര്‍ദനം കൂട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here