ഞാൻ ജ്യോതിഷിയല്ല”: പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് മമതയുടെ മറുപടി

0

പെഗാസസുമായി ബന്ധപ്പെട്ട പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. അതേസമയം വാര്‍ത്താ സമ്മേളനത്തില്‍ പെഗാസസുമായി ബന്ധപ്പെട്ട സമരത്തിന്റെ മുന്നില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസുണ്ടാകുമെന്നും മമത കൂട്ടിച്ചേര്‍ത്തു. ഐക്യ പ്രതിപക്ഷത്തെ ആരാണ് നയിക്കുക എന്ന ചോദ്യത്തിന്, താൻ ഒരു രാഷ്ട്രീയ ജ്യോതിഷിയല്ല എന്നും അത്തരം തീരുമാനങ്ങൾ സാഹചര്യത്തെ ആശ്രയിച്ചായിരിക്കും എടുക്കുക എന്നും മറ്റാരെങ്കിലും നയിച്ചാൽ തന്നെ ഒരു പ്രശ്നവുമില്ലെന്നും മമതാ ബാനർജി പറഞ്ഞു.

ഐക്യ പ്രതിപക്ഷത്തിന്റെ മുഖമാകാൻ കഴിയുമോയെന്ന ചോദ്യത്തിന്, താൻ ഒരു സാധാരണ പ്രവർത്തകയാണെന്നും, ഒരു പ്രവർത്തകയായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മമത ബാനർജി പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിനുശേഷം ചർച്ചകൾ ശരിയായി ആരംഭിക്കുമെന്ന് ദീർഘകാല പദ്ധതികളുടെ ആവശ്യകത സൂചിപ്പിച്ച മമത ബാനർജി പറഞ്ഞു.
പെഗാസസ് ലിസ്റ്റില്‍ ഇല്ലെങ്കിലും തന്റെ ഫോണും ചോര്‍ത്തിയുണ്ടാകാമെന്നും മമത ബാനര്‍ജി പറഞ്ഞു. താന്‍ പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജിയുമായു പ്രശാന്ത് കിഷോറുമായുമൊക്കെ സംസാരിക്കുന്നയാളാണ്. ഒരു ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്ന് പറഞ്ഞാല്‍ എല്ലാം ചോര്‍ത്തിയെന്നാണ് അര്‍ത്ഥമെന്നും മമത പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.

ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാനലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃണമൂല്‍ എംപിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയേയും പെഗാസസ് നിരീക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മമത ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here