പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കറിന് വെങ്കലം. രാജ്യത്തിന്റെ ഷൂട്ടിങ് മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടത്. ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും, എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം.

221.7 പോയിന്റുകള്‍ നേടിയാണ് മനുവിന്റെ ചരിത്ര നേട്ടം. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയന്‍ താരങ്ങളായ ഒയെ ജിന്‍ ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കിം യെജിയാണ് വെള്ളി നേടിയത്.

യോഗ്യതാ റൗണ്ടില്‍ മനു ഭാകര്‍ മൂന്നാം സ്ഥാനത്തെത്തി. താരം 580-27 പോയിന്റുകള്‍ നേടിയാണ് ഫൈനലുറപ്പിച്ചത്. 2020ല്‍ ടോക്യോ ഒളിംപിക്‌സില്‍ മൂന്ന് വിഭാഗത്തില്‍ മത്സരിച്ച മനുവിനു ഒന്നിലും ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ താരം ആദ്യമിറങ്ങിയ പോരില്‍ തന്നെ ഫൈനലിലേക്ക് മുന്നേറിയാണ് ചരിത്രമെഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *