കൊയിലാണ്ടി :ചേമഞ്ചേരി യുപി സ്‌കൂളില്‍ സംഘടിപ്പിച്ച അക്ഷര പെരുമ 2024 പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എംപി മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. എഴുതാം വായിക്കാം എന്ന പഠന പോഷണ പരിപാടി കുട്ടികള്‍ക്ക് ഹൃദ്യവും ആസ്വാദ്യകരവുമായ അനുഭവങ്ങളാണ് നല്‍കുന്നത്.

70 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രത്യേകമായി തയ്യാറാക്കിയ ഒരു മോഡ്യൂള്‍ അനുസരിച്ചാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും അധ്യാപകരും ഈ പദ്ധതിയില്‍ പങ്കാളികളാണ്.
ഈ അധ്യയന വര്‍ഷത്തെ ചേമഞ്ചേരി യുപി സ്‌കൂളിലെ തനത് പരിപാടിയാണിത് അക്ഷര പെരുമ ചടങ്ങില്‍
കെ.കെ. ശ്രീഷു അധ്യക്ഷ വഹിച്ചു. ബിജു കാവില്‍ , പി.ടി.എ പ്രസിഡണ്ട് മന്‍സൂര്‍ കളത്തില്‍,
ഷെരീഫ് കാപ്പാട്, എസ്.ഷീജ, കെ.വി അനൂദ, വി.പി.സുഹറ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *