തൃശ്ശൂർ: അതിരപ്പിള്ളിയിൽ ചക്കാലക്കൽ ജോയിയുടെ വീട്ടിൽ വനം വകുപ്പ് വച്ചിരുന്ന കൂട്ടിൽ ആണ് പുലി കുടുങ്ങിയത്. ഇന്ന് പുലർച്ചയാണ് സംഭവം. ജോയിയുടെ വീട്ടിലെ അമ്പതോളം കോഴികളെ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ച മുൻപ് ആണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.

പുലിയെ ഉടൻ തന്നെ കൂട്ടിൽ നിന്നും മാറ്റി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. ജനവാസ മേഖലയിൽ വന്യ മൃഗങ്ങളുടെ ഇടയ്ക്കിടെ ഉണ്ടാകുന്ന കടന്നു കയറ്റവും സാന്നിധ്യവും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *