കൊച്ചി: ജന്തർ മന്തറിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വലിയ വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി അവതാരക പേളി മാണി. സോഷ്യൽ മീഡിയയിലൂടെയാണ് പേളി തന്റെ നിലപാട് വ്യക്തമാക്കിയത്. “എല്ലാവരും വീട്ടിൽ പോ എന്നല്ല ഞാൻ പറഞ്ഞത്, അത് പറയാൻ ഞാൻ ആരുമല്ല. പ്രക്ഷോഭത്തിൽ ആർക്കും പരിക്കേൽക്കരുത്, ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കിൽ സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങണം എന്ന അർത്ഥത്തിലാണ് സംസാരിച്ചത്” എന്ന് പേളി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ പേളിയുടെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. അഞ്ചു ലക്ഷത്തോളം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ പേളിയെ അൺഫോളോ ചെയ്തത്. പ്രതിഷേധത്തിന് പിന്നാലെ പേളി കമന്റ് ബോക്സ് പൂട്ടിയിരുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പ്രതികരണമെന്നും വിഷയത്തിൽ സംസാരിക്കാൻ തനിക്ക് വലിയ സമ്മർദ്ദമുണ്ടായിരുന്നുവെന്നും പേളി മാണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *