ഡൽഹി: സിജെപി വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ എസ്ഐടിയെ നിയമിക്കണമെന്ന ആവശ്യത്തിൽ അനൂകൂല നിലപാടുമായി സുപ്രീം കോടതി. സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സിജെപി സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ കേരളം അടക്കം ഏഴ് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെയും സംസ്ഥാനങ്ങളുടെയും മറുപടി ലഭിച്ച ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിൽ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു.
സ്വതന്ത്ര അന്വേഷണത്തിന് എതിരല്ലെന്ന് കേന്ദ്ര സര്‍ക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി റിമാന്‍ഡ് ചെയ്ത പതിനെട്ട് വയസില്‍ താഴെയുള്ളവരെ വിട്ടയയ്ക്കണം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് എതിരായ കേസുകള്‍ സര്‍ക്കാരിന് പരിശോധിക്കാം, പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഡേറ്റയും സംരക്ഷിക്കണം, പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വ്യക്തി വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി പൊലീസിന് നിർദേശം നൽകി.
