എല്ലാവരേയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് നിയുക്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാകാലത്തും പാര്‍ട്ടി ഓരോ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരുന്നു. അങ്ങനെയാണ് പ്രവര്‍ത്തിച്ച് വന്നത്. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും പാര്‍ട്ടി തീരുമാനിച്ചു. എല്ലാം ഭംഗിയായി നിറവേറ്റുമെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.മന്ത്രി സ്ഥാനം രാജിവെക്കുന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.പുനഃസംഘടന പിന്നീട് തീരുമാനിക്കും. കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നു. അദ്ദേഹത്തിന് ഫലപ്രദമായ ചികിത്സ ലഭിക്കണം. കോടിയേരിയുമായി ഒരുപാട് വര്‍ഷക്കാലത്തെ അടുപ്പമുണ്ട്.’കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. വിദഗ്ധ ചികിത്സ ഉദ്ദേഹത്തിന് ഉറപ്പാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ചെന്നൈയിലേക്ക് കൊണ്ടുപോവുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *