താലിബാനെതിരെ പഞ്ച്ഷീര്‍ താഴ്വരയില്‍ പോരാടുന്ന വിമതസൈന്യത്തിലെ അംഗമെന്ന് സംശയിക്കുന്ന വ്യക്തിയുടെ കുഞ്ഞിനെ താലിബാന്‍ വെടിവച്ചു കൊന്നു .പിതാവ് അഫ്ഗാന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നെന്ന സംശയത്തെ തുടര്‍ന്നാണ് മകനെ താലിബാന്‍ വധിച്ചതെന്ന് സ്വതന്ത്ര മാധ്യമമായ പഞ്ച്ശീര്‍ ഒബ്‌സര്‍വർ റിപ്പോര്‍ട്ട് ചെയ്യുന്നു .
കഴിഞ്ഞദിവസം, പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ നാലു പേരുടെ വധശിക്ഷ താലിബാന്‍ നടപ്പിലാക്കിയിരുന്നു. തട്ടിക്കൊണ്ട് പോയതിനാണ് ശിക്ഷ നല്‍കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വധശിക്ഷയ്ക്ക് വിധേയരായവരുടെ മൃതദേഹങ്ങള്‍ പരസ്യമായി കെട്ടിത്തൂത്തി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
