തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. രാജപുരം ഗ്രാമത്തിൽ നിന്നുള്ള കോകില ഭർത്താവിന്റെ മരണശേഷം പ്രദേശത്ത് മൊബൈൽ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു.ബുധനാഴ്ചയാണ് അപകടം നടന്നത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയിൽ കടയിൽ തീ പടർന്നു. കോകിലയ്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പ്രദേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയിലും ചാർജ് ചെയ്യവേ മൊബൈൽ ഫോണിന് തീപിടിച്ച് ഉഗ്രസ്ഫോടനം നടന്നിരുന്നു. സംഭവത്തിൽ വീട് ഭാഗികമായി തകരുകയും മൂന്ന് പേർക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്കോ ഉത്തംനഗർ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഫോണിനോട് ചേർന്ന് ഒരു ഡിയോഡറന്റ് കുപ്പി വെച്ചിരുന്നു. ഇതായിരിക്കാം വലിയ പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.സ്ഫോടനത്തിൽ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും സമീപത്തെ വാഹനങ്ങളുടെ ചില്ലുകളും തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് വീട്ടിലെ അംഗങ്ങളായ മൂന്ന് പേർ ഗുരുതരമായി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
