തിരുവനന്തപുരം: മിൽമക്കെതിരെയുള്ളത് അടിസ്ഥാന രഹിത ആരോപണമെന്ന് ചെയർമാൻ കെ എസ് മണി. മലബാർ മിൽമ യൂണിയനെ പിരിച്ചുവിട്ടതിന് പിന്നിൽ സ്വകാര്യ ഡയറി പ്രോജക്റ്റിന് വേണ്ടിയുള്ള നീക്കമാണ്. എറണാകുളം യൂണിയൻ പിരിച്ചു വിടാത്തത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാണ്. ആരോപണങ്ങൾ ക്രൈംബ്രാഞ്ചോ വിജിലൻസോ അന്വേഷിക്കട്ടെയെന്നും മിൽമ ചെയർമാൻ പറഞ്ഞു.

ഇനി എത്രകാലം ചെയർമാൻ ആയി തുടരാൻ കഴിയും എന്ന് അറിയില്ല. മലബാർ മിൽമ യൂണിയനെ പിരിച്ചുവിട്ടതിന് പിന്നിൽ സ്വകാര്യ ഡയറി പ്രോജക്റ്റിന് വേണ്ടിയുള്ള നീക്കമാണ്. വയനാട്ടിൽ തുടങ്ങുന്ന സ്വകാര്യ പദ്ധതിക്ക് വേണ്ടിയാണ് ഈ നീക്കം. ഒളിഞ്ഞും തെളിഞ്ഞും ഈ സ്ഥാപനത്തെ നശിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം നടക്കുന്നു കെ എസ് മണി പ്രതികരിച്ചു.

മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് അപക്വമായ പ്രതികരണമാണ്. തൻ്റെ സഹോദര യൂണിയനെ പിരിച്ചു വിടണമെന്ന് പറയില്ല. മിൽമയുടെ ഭാഗത്ത് ഒരു വീഴ്ചയും കള്ളത്തരവും ഉണ്ടായിട്ടില്ല. അങ്ങിനെ ഉണ്ടെങ്കിൽ ക്രൈംബ്രാഞ്ചോ വിജിലൻസോ അന്വേഷണം നടക്കട്ടെ. ഭരണസമിതിയെ പിരിച്ചുവിടുന്നത് നിയമാനുസൃതം ആയിട്ടായിരിക്കണം. ക്ഷീരവികസന വകുപ്പ് ഡയറക്ടർക്ക് കത്ത് കൊടുത്തിട്ടുണ്ട്. നാളെ പൊതുയോഗം ചേരുമെന്നും മിൽമ ചെയർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *