സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിൻ്റെ വസതിയിൽ ഗണേശ പൂജയ്ക്കായി പ്രധാനമന്ത്രി എത്തിയ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് ചീഫ് ജസ്റ്റിസ്. അന്നത്തെ കൂടിക്കാഴ്ചയിൽ ജുഡീഷ്യൽ വിഷയങ്ങൾ ഒന്നും ചർച്ചയായില്ല. രാഷ്ട്രീയ രംഗത്തെ പക്വതയുടെ ഭാഗമാണ് ഇത്തരം കൂടിക്കാഴ്ചകൾ. ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത് സാധാരണ കാര്യമാണ്. ജുഡീഷ്യൽ സംവിധാനത്തിനുള്ള ബജറ്റിനെ കുറിച്ചും പുതിയ കോടതികൾ വേണ്ടതിനെ കുറിച്ചും ഈ സന്ദർഭങ്ങളിൽ സംസാരിക്കാറുണ്ട്. ഇത്തരം കൂടിക്കാഴ്ചകൾ ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിന് അനിവാര്യമാണെന്നും ഒരു മറാഠി മാധ്യമം സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിൽ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *