ന്യൂഡല്‍ഹി ∙ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ബസിനു തീപിടിച്ചു എയര്‍ഇന്ത്യ വിമാനത്തിനു മീറ്ററുകള്‍ മാത്രം അകലെ വച്ചായിരുന്നു തീപിടിത്തം. ഗ്രൗണ്ട് സര്‍വീസ് കൈകാര്യംചെയ്യുന്ന എയര്‍ഇന്ത്യ സാറ്റ്‌സിനു കീഴിലുള്ള ബസിനാണ് തീപിടിച്ചത്. സംഭവസമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തിൽ ആളപായം ഇല്ല.
ബസില്‍നിന്ന് തീ ഉയരുകയും ആളിക്കത്തുകയുമായിരുന്നു. വൈകാതെ വിമാനത്താവളത്തില്‍ അഗ്നിരക്ഷാസേന എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബസ് കത്തുന്നതിന്റെയും രക്ഷാപ്രവര്‍ത്തകര്‍ തീയണക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
