കൊയിലാണ്ടി: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ കപ്പടിച്ച് കോഴിക്കോട് സിറ്റി ഉപജില്ല . 930 പോയിന്റുമായാണ് സിറ്റി ഉപജില്ല ഒന്നാമതെത്തിയത്. ചേവായൂർ ഉപജില്ല 850 പോയിന്റ് നേടി രണ്ടാം സ്ഥാനവും. തോന്നൂർ 834 പോയിന്റുമായി മൂന്നാം സ്ഥാനത്തും 812 പോയിന്റുമായി കൊയിലാണ്ടി, പേരാമ്പ്ര ഉപജില്ലകൾ നാലസ്ഥാനവും സ്വന്തമാക്കി. .
ഹൈസ്കൂള്‍ വിഭാഗത്തില്‍ സിൽവർ ഹിൽസ് കോഴിക്കോട് ഒന്നാമതായി. മേമ്മുടെ എച്ച് എസ് എസ് 313 പോയിന്റുമായി രണ്ടാമതും , 222 പോയിന്റുമായി പേരാമ്പ്ര മുന്നാമതും കൊയിലാണ്ടി ഉപജില്ലയിലെ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി നാലാം സ്ഥാനവും നേടി
ഹയര്‍ സെക്കണ്ടറി തലത്തില്‍ കോഴിക്കോട് റൂറലിലെ റഹ്മാനിയ സ്കൂള്‍ ഫോര്‍ ഹാന്റികാപ്പ്ഡ് ആണ് ഒന്നാമത്. തോടന്നൂര്‍ ഉപജില്ലയിലെ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി .
