29/03/2024

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ നിന്ന് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് നാളെ രാജി വെക്കുമെന്ന് സൂചന

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ നിന്ന് മുസ്ലീലീഗ് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് നാളെ രാജി വെക്കുമെന്ന് സൂചന. യുഡിഎഫ് ധാരണ പ്രകാരം ബാബു നെല്ലൂളി നിലവിലെ പ്രസിഡണ്ട് സ്ഥാനം ഡിസംബർ 31 നു രാജി വെക്കേണ്ടതായിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് രാജി നീട്ടി കൊണ്ടുപോവുകയാരുന്നു. അത് പിന്നീട് യുഡിഎഫിൽ ഏറെ അമർഷത്തിന്നും കാരണമായി.

ഇതേ തുടർന്നാണ് നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം മുംതസ് ഹമീദ് രാജി വെക്കാൻ ഒരുങ്ങുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയുമായ അരിയിൽ അലവി യാണ് പ്രസിഡന്റായി വരേണ്ടത്. ഡിസംബറോടു കൂടി ഒഴിയേണ്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി മുസ്ലീം ലീഗ് നേതൃത്വത്തോട് ഒരു മാസം കൂടി കോൺഗസ് ആവിശ്യപ്പെട്ട് ജനുവരി 30 നകം എന്ന ധാരണയിലാണ് ഇപ്പോൾ എത്തിയത്.കൊടുവള്ളിയിലും കുന്ദമംഗലത്തുമാണ് യുഡിഫ് മുന്നണി ധാരണ പ്രകാരം ഭരണം നടന്നത്. ഇവയ്ക്ക് ഒരു ധാരണാപത്രവുമാണ് ഉണ്ടായിരുന്നത്. ഇവയിൽ കൊടുവള്ളിയിൽ ഡിസംബർ 30 നകം പ്രതിനിധി ഭരണ കൈമാറ്റം നടത്തുകയും കോൺഗ്രസ് കമ്മിറ്റി രാജിവെക്കുകയും ചെയ്തിട്ടുണ്ട്. കുന്ദമംഗലത്തെ പ്രസിഡണ്ട് പദവി ഒഴിയാതെ ഇനിയും നീട്ടി കൊണ്ട് പോയാൽ യു ഡി എഫിൽ വലിയ പ്രശ്നനങ്ങൾക്ക് കാരണമാവും. ഇതിന്റെ മുന്നോടിയാണ് നാളെത്തെ രാജി.

Leave a Reply

Your email address will not be published. Required fields are marked *