തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപക്ഷം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വായിക്കാന്‍ ഗവര്‍ണര്‍ക്ക് തോന്നിയില്ലെന്നും നിലമേലില്‍ കാട്ടിയത് പുതിയ അടവാണെന്നും ഇ.ചന്ദ്രശേഖരന്‍ ആരോപിച്ചു. ഭരണഘടനാ ഭേദഗതി വരുത്തി ഗവര്‍ണര്‍ പദവി തന്നെ ഒഴിവാക്കണമെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

ഗവര്‍ണറെ മാമുക്കോയയുടെ ഹാസ്യ കഥാപാത്രം കീലേരി അച്ചുവിനോട് പരോക്ഷമായി ഉപമിച്ചായിരുന്നു കെ.കെ ശൈലജ സംസാരിച്ചത്. ഗവര്‍ണര്‍ തരം താഴരുതെന്നും കെ.കെ ശൈലജ പറഞ്ഞു.

രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കേണ്ട നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടും 17 സെക്കന്‍ഡിലും ഗവര്‍ണര്‍ ഒതുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *