നെന്മാറ: ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തി ഒടുവില്‍ പിടിയിലായ പ്രതി ചെന്താമര യാതൊരു കൂസലുമില്ലാതെ ലോക്കപ്പിലേക്ക് വന്നുകയറിയതും പൊലീസുകാരോട് ചോദിച്ചത് ചിക്കനും ചോറും. ഇതോടെ സമീപത്തെ മെസ്സില്‍നിന്ന് ഇഡ്ഡലി എത്തിച്ചുകൊടുത്തു. പൊലീസുകാര്‍ക്ക് നടുവിലും ഭക്ഷണം ആസ്വദിച്ച് കഴിച്ചു.
പോത്തുണ്ടി മലയില്‍ കയറി ഒളിച്ച പ്രതി വിശന്നപ്പോള്‍ താഴെയിറങ്ങിയതായിരുന്നു. ക്ഷീണിതനായി ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക് വിശദമായി അഭിനയിച്ച് കാണിച്ചാണ് ഇയാള്‍ മറുപടി നല്‍കിയത്. ഭാര്യയേയും മകളെയും മരുമകനെയും കൊല്ലാന്‍ തീരുമാനിച്ചിരുന്നെന്ന് ചെന്താമര മൊഴി നല്‍കി.
2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര, ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.