കോഴിക്കോട്: പട്‌നയില്‍ വെച്ച് നടന്ന ദേശീയ ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്സ് അപ്പ് ആയ കേരള സോഫ്റ്റ് ബോള്‍ ടീമിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
ജില്ലാ ത്രോ ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ വി അബ്ദുല്‍ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .കേരള സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു .മലപ്പുറം ജില്ലാ സോഫ്റ്റ്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി മന്‍സൂര്‍, കോഴിക്കോട് ജില്ലാ ബേസ് ബോള്‍ സെക്രട്ടറി എ അനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *