കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുകൊടുക്കാൻ ജിസിഡിഎ. കൂടുതൽ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. എന്നാൽ നിലവിലെ തീരുമാനം സ്റ്റേഡിയൻ നശിക്കാൻ കാരണമാകും എന്നാണ് വിമർശനം.അവാർഡ് ഷോകൾ, വലിയ പൊതുസമ്മേളനങ്ങൾ, മ്യൂസിക് ഇവന്റുകൾ തുടങ്ങി വലിയ പരിപാടികൾക്ക് സ്റ്റേഡിയം വിട്ട് നൽകാനാണ് വിശാല കൊച്ചി വികസന അധോരിറ്റിയുടെ തീരുമാനം. 202425 വർഷത്തെ ബജറ്റിലാണ് നിർദേശം. ഫുട്‌ബോൾ ടർഫിന് കേടുപാട് സംഭവിക്കാതിരിക്കാൻ പോളിയെത്തലിൻ ഉപയോഗിച്ച് യുവി സ്റ്റെബിലൈസേഷൻ ഉള്ള പ്രൊട്ടക്ഷൻ ടൈലുകൾ സ്ഥാപിക്കാനാണ് നീക്കം. സ്റ്റേഡിയം വാടകയ്ക്ക് നൽകുന്നതിലൂടെ വരുമാനവർദ്ധനവും ജെസിഡിഎ ലക്ഷ്യമിടുന്നു. എന്നാൽ സ്റ്റേഡിയം തകർക്കാനുള്ള തീരുമാനമാണ് ജിസിഡിഎയുടെതെന്ന് മുൻ ചെയർമാൻ എൻ വേണുഗോപാൽ പറഞ്ഞു.തീരുമാനം പുന പരിശോധിക്കണമെന്നാണ് കായികപ്രേമികളുടെയും ആവശ്യം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കലൂർ സ്റ്റേഡിയത്തിൽ വർഷത്തിൽ അഞ്ചുമാസം മാത്രമാണ് മാച്ചുകൾ നടക്കുക.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020